ബാലരാമപുരം: ജംഗ്ഷനിൽ ട്രാഫിക് ചട്ടങ്ങൾ നടപ്പിലാക്കാനും ക്രമസമാധാനനില സംരക്ഷിക്കാനും, മാറ്റിസ്ഥാപിച്ച ബാലരാമപുരം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ വികസന സമിതി അംഗവും സി.എം.പി ജില്ലാസെക്രട്ടറിയുമായ എം. നിസ്താർ ആവശ്യപ്പെട്ടു. കരമന - കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ പേരിൽ മാറ്റിസ്ഥാപിച്ച ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ചില ഭാഗങ്ങൾ മാത്രമേ ഇടിച്ചുമാറ്റിയിട്ടുള്ളു. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ 80 ശതമാനവും ഇപ്പോഴത്തെ കെട്ടിടത്തിൽ തന്നെ നിലനിറുത്തി പൊലീസ് സ്റ്റേഷന്റെ പുറകുവശത്തെ ഭൂമികൂടി ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.