ബാലരാമപുരം : സ്വാതന്ത്ര്യ സമര സേനാനിയും 33 വർഷം ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന പി. ഫക്കീർഖാന്റെ പേര് ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിന് നൽകണമെന്ന് ബഹുജന സമിതി പ്രവർത്തകയോഗം പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കേരള മുഖ്യമന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു.സമിതി പ്രസിഡന്റ് എം. നിസ്‌താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുൻ എം.എൽ.എ അഡ്വ. എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ എൻ.എസ്. ആമിന, സി.എം.പി നേതാവ് ജെ. ഹയറുന്നിസ എന്നിവർ സംസാരിച്ചു.