പാറശാല: നിയന്ത്രണം വിട്ട ബൈക്ക് ഇലക്സ്ട്രിക് പോസ്റ്റിലിടിച്ച് മത്സ്യത്തൊഴിലാളിയായ ഗൃഹനാഥൻ മരിച്ചു.പൊഴിയൂർ പരുത്തിയൂർ പള്ളിവിളാകം വീട്ടിൽ ബിജു (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.30 മണിക്ക് തളച്ചാൻവിളയിലായിരുന്നു അപകടം.കളിയിക്കാവിള നിന്ന് കോഴിവിള വഴി ബൈക്കിൽ പൊഴിയൂരിലേക്ക് പോകവെ എതിരെ വന്ന ബൈക്കിന്റെ ബോക്സ് തട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇടിച്ച ബൈക്ക് നിറുത്താതെ പോയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഉടനെ തന്നെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പാറശാല ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ പ്രീതി. മക്കൾ: അമ്മു,അപ്പു. കഴിഞ്ഞ കുറെ കാലമായി ബിജു കുടുംബമായി കൊല്ലത്താണ് താമസിച്ചു വരുന്നത്.പാറശാല പൊലീസ് കേസെടുത്തു.