കിളിമാനൂർ: തൊളിക്കുഴി വാട്സാപ്പ് ഗ്രൂപ്പ് ബ്രേക്ക് ദ ചെയിൻ കാമ്പെയിൻ തുടങ്ങി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നടക്കുന്ന ബ്രേക്ക്‌ ദ ചെയിൻ ജാഗ്രത കാമ്പെയിൻ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാമ്പെയിനിന്റെ ഉദ്ഘാടനം തൊളിക്കുഴി മുസ്ലിം ജമാഅത്ത് ഇമാം നിസാറുദ്ദീൻ നദ്‌വി നിർവഹിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി എത്തിച്ചേർന്ന എല്ലാവർക്കും പൊതുജനങ്ങൾക്കും കൈകഴുകൽ ബോധവത്കരണം നടത്തി. ഗ്രൂപ്പ് പ്രസിഡന്റ് എ. എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഹസൻ, എ. ഷിഹാബുദ്ദീൻ, ഗ്രൂപ്പ് അംഗങ്ങളായ അനസ്, നിസാർ കുന്നുംപുറം, എ.ആർ. ഷെമീം, രഞ്ജിത്ത്, മുനീർ, നദീർ, ജവാദ്, നിഹാൽ, ബിയാസ്, അക്ബർ, ജസീം എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു.