കൊറോണ ചൈനീസ് വൈറസാണ്. ചൈനയുടെ പിഴവാണ് ലോകം അനുഭവിക്കുന്നത്.
ഡൊണാൾഡ് ട്രംപ്
ചൈന അമേരിക്കയുടേതെന്നും അമേരിക്ക ചൈനയുടേതെന്നും പറയുന്ന വൈറസ്.
മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയ ബി.ജെ.പി ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്തു.
കമൽനാഥ്
കോൺഗ്രസിനെ ബാധിച്ച കൊറോണ എന്ന് സിന്ധ്യയെ വിശേഷിപ്പിക്കാത്തത് ഭാഗ്യം.
പാക്കേജുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്.
വി.ഡി. സതീശൻ
ഗരീബി ഹഠാവേ പോലെ കൊറോണ ഹഠാവേ എന്ന് പ്രഖ്യാപിച്ചാൽ മതിയായിരുന്നു.
മോഹൻലാലും മമ്മൂട്ടിയും സൂപ്പർതാരങ്ങളായ ശേഷമാണ് മലയാള സിനിമയിൽ എനിക്ക് പാട്ടില്ലാതായത്. മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മൂട്ടിയെ നായകനാക്കുന്നത് ഞാനാണ്. മോഹൻലാലിനെ വില്ലനല്ലാതെ ഒരു കഥാപാത്രത്തിലൂടെ അവതരിപ്പിച്ചതും ഞാനാണ്.
ശ്രീകുമാരൻ തമ്പി
ബന്ധുക്കൾ ശത്രുക്കൾ എന്ന് കേട്ടിട്ടില്ലേ.
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ കേരളത്തെ ബന്ധപ്പെടണം. കേരളത്തിന്റെ കൊറോണയ്ക്കെതിരായ പോരാട്ടം മാതൃകയാക്കണം.
രജ്‌ദീപ് സർദേശായി
കെ. സുരേന്ദ്രൻ സമ്മതിക്കത്തില്ല.
വൈറസ് സിനിമയെക്കുറിച്ച് എനിക്ക് ചില വിമർശനങ്ങൾ ഉണ്ടായിരുന്നു. കാരണം മീറ്റിംഗുകളിലൊക്കെ മിണ്ടാതിരുന്ന ആളല്ല ഞാൻ. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു.
കെ.കെ. ശൈലജ
'പിണറായി വിരട്ടിയ കൊറോണ" എന്ന പേരിൽ ആഷിക്ക് എടുക്കുന്ന അടുത്ത പടത്തിൽ അതു പരിഹരിക്കും.
സമൂഹമാദ്ധ്യമങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിൽ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ടത്.
പൃഥ്വിരാജ്
നായിക ആകാത്തത് ഭാഗ്യം