വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.ഗ്രാമപഞ്ചായത്ത് തോണിപ്പാറ പ്രാതമികാരോഗ്യ കേന്ദ്രം,ആയുർവേദ ഹോമിയോ ആശുപത്രികൾ എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആരോഗ്യ പ്രവർത്തകർ,ആശാ വർക്കർമാർ,ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ സ്ക്വാഡുകൾ രൂപീകരിച്ചു.ബ്രേക്ക് ദ ചെയിൻ കാമ്പെയ്ൻ പ്രകാരം ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ കൈകഴുകാൻ സൗകര്യം ഏർപ്പെടുത്തി.ആശുപത്രികളിലും ആഡിറ്റോറിയങ്ങളിലും ബസ്, ഓട്ടോ സ്റ്റാന്റുകളിലും ഹെൽത്ത് പ്രോട്ടോകോൾ കർശനമാക്കി.ബോധവത്കകരണ നോട്ടീസുകൾ വീടുകൾ തോറും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല,വൈസ് പ്രസിഡന്റ് ബി.എസ്.ജോസ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ സുമിത്ര,സെക്രട്ടരി ജെസി,മെഡിക്കൽ ഓഫീസർ ഡോ.ജോണി എസ് പെരേര,ഹെൽത്ത് ഇൻസ്പെക്ടർ എ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി വരുന്നു.