നെയ്യാറ്റിൻകര :കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര രൂപതയിൽ 31 വരെയുളള എല്ലാ പൊതു ദിവ്യബലികളും നിർത്തിവച്ചതായി രൂപത അറിയിച്ചു.അതേസമയം ലോകമെമ്പാടുമുളള കൊറോണ ബാധിതരായവരെയും ആരോഗ്യ പ്രവർത്തകരെയും സമർപ്പിച്ച് ജനരഹിത ദിവ്യബലികൾ സമർപ്പിക്കണമെന്നും രൂപത വൈദികരോട് ആവശ്യപെട്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന ദിവ്യബലികളിൽ വീടുകളിൽ ഇരുന്ന് പങ്കെടുക്കുന്നത് ഉചിതമാണെന്നും നെയ്യാറ്റിൻകര രൂപത മെത്രാൻ വ്യക്തമാക്കി. 31 വരെ വിശ്വസികൾക്ക് വ്യക്തിപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് ദേവാലയങ്ങൾ തുറന്നിടാനും ബിഷപ് നിർദ്ദേശിച്ചു.