പാലോട്:പാലോട് ജനമൈത്രി പൊലീസിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ള 17 മുതൽ 25 വയസു വരെ പ്രായമുള്ള സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ഫ്രണ്ട്സ് ഒഫ് പൊലീസ് എന്ന പദ്ധതി നടപ്പാക്കുന്നു.റസിഡന്റ്സ് അസോസിയേഷനുകൾ,ലൈബ്രറി, കലബുകൾ എന്നിവയിലെ അംഗങ്ങളേയും ഉൾപ്പെടുത്തി ഈ പദ്ധതി വിജയിപ്പിക്കണമെന്ന് പാലോട് സി.ഐ സി.കെ.മനോജ് അറിയിച്ചു