vld-1

വെള്ളറട: കൊറോണ ഭീഷണിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിലെ റോഡുകൾ പൂർണമായും അടച്ചു. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഒന്നും അതിർത്തിക്ക് അപ്പുറത്തേക്ക് കടത്തിവിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ തിരികെ പോയി. ഇന്നലെ പുലർച്ചെ മുതൽ കേരള തമിഴ്നാട് അതിർത്തിയായ കടുക്കറയിലും പനച്ചമൂട്ടിലും ആറുകാണിയിലുമുള്ള ചെക്കുപോസ്റ്റിലൂടെ കേരള വാഹനങ്ങൾ തടഞ്ഞത്. കടുക്കറവഴി നൂറുകണക്കിന് വാഹനങ്ങളിൽ കേരളത്തിൽ നിന്നുള്ളവർ വിവിധസ്ഥലങ്ങളിൽ പോകാനെത്തിയവരായിരുന്നു. ഇരുചക്രവാഹനം പോലും കടത്തിവിട്ടില്ല. തമിഴ്നാട്ടിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങൾ എല്ലാം കടത്തിവിട്ടു. അത്യാവശ്യം തമിഴ്നാട് രജിസ്ടേഷനുള്ള വാഹനങ്ങൾ അണു വിമുക്തമാക്കിയ ശേഷമാണ് കടത്തിവിട്ടത്. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും അതിർത്തിയിൽ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള ഒരു വാഹനവും ഒരു അറയിപ്പുണ്ടാകുന്നതുവരെ കടത്തിവിടില്ലെന്നാണ് പറയുന്നത്.