കാട്ടാക്കട:കൊറോണയ്ക്കെതിരേയുള്ള കാമ്പെയ്ന്റെ ഭാഗമായി സി.പി.ഐ കിള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കിള്ളി ജംഗ്ഷനിൽ കൈ കഴുകൽ കേന്ദ്രം കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി മാങ്കുളം രാജേഷ്,അസിസ്റ്റന്റ് സെക്രട്ടറി സെയ്ദ് പാവക്കുട്ടി,ഫൈസൽ,ഇ.പി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.