കല്ലമ്പലം: ജംഗ്ഷനിൽ ദേശീയപാതയോരത്ത് കൊല്ലം റോഡിൽ നിരോധിത പാൻമസാല കച്ചവടം പൊടിപൊടിക്കുന്നു. നാവായിക്കുളം പഞ്ചായത്ത് പരിധിയിൽപ്പെട്ട ഇവിടെ ഇതരസംസ്ഥാന തൊഴിലാളികളാണ് പാൻമസാല കച്ചവടം നടത്തുന്നത്. ഇത് വാങ്ങാനെത്തുന്നവർ പൊതു നിരത്തിൽ തുപ്പുന്നതും ഭീതിപടർത്തുകയാണ്. വിവിധ കച്ചവട സ്ഥാപനങ്ങളുടെയും മറ്റും മാലിന്യം ഇതിനു സമീപം തള്ളുന്നതും പതിവായിട്ടുണ്ട്.കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകൾ തോറും ബോധവത്കരണവും ശുചിത്വ പരിപാടികളും നടന്നു വരുന്നതിനിടയിലാണ് പരസ്യമായുള്ള പാൻമസാല കച്ചവടവും മാലിന്യ നിക്ഷേപവും.ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.