ആര്യനാട്: കൊറോണോ പ്രതിരേധ പ്രവർത്തനങ്ങൾക്കായി ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സർവീസ് സഹകരണ ബാങ്കിന്റെ കൈതാങ്ങ്. വേണ്ടത്ര ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാതിരുന്ന ആര്യനാട് ഡിപ്പോയ്ക്ക് മാസ്ക്, സാനിറ്റയർ, ഹാൻഡ് വാഷ് എന്നിവയാണ് ബാങ്ക് പ്രസിഡന്റ് ദീക്ഷിത്, സെക്രട്ടറി അരുൺ ഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആര്യനാട് ഡിപ്പോ അധികൃതരെ ഏല്പിച്ചത്. സി.പി.എം ഏരിയാ കമ്മിറ്റിഅംഗം ശ്രീധരൻ, എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ ആർ. ജയകുമാർ, മണിക്കുട്ടൻ, കോട്ടയ്ക്കകം ജയന്തൻ എന്നിവർ പങ്കെടുത്തു.