മലയിൻകീഴ് :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലയിൻകീഴ്,മാറനല്ലൂർ,വിളപ്പിൽ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സാനിറ്റൈസറും വെളളവും ഒരുക്കിവച്ചു.മാറനല്ലൂരിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ ഐ.ബി.സതിഷ്.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.സി.പി.എം.മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സുരേഷ് കുമാർ സന്നിഹിതനായി.മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ മോട്ടോർ തൊഴിലാളികൾ കൊറോണ പ്രതിരോധത്തിന് സാനിറ്റൈസറും ജലവും കരുതിവച്ചു.സന്തോഷ്,ബിജു,മണിയൻ,സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബ്രേക്ക് ദി ചെയിൻ ഏറ്റെടുത്തത്.സി.പി.എം.പാലോട്ടുവിള ബ്രാഞ്ച് കമ്മിറ്റി പാലോട്ടുവിളയിൽ ബ്രേക്ക് ദി ചെയിൻ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ബ്രേക്ക് ദി ചെയിൻ ചലഞ്ച് ഏറ്റെടുത്ത് നോർത്ത് കാവനാട് റസിഡന്റ്സ് അസോസിയേഷൻ മൈലേക്കോണം ജംഗ്ഷനിൽ കൈ കഴുകാൻ ജലവും ശുചീകരണ സാമഗ്രികളും ഒരുക്കി.ബ്രേക്ക് ദി ചെയിൻ വാർഡ് അംഗം ജോസ് കൈ കഴുകി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കാവനാട് സുരേഷ്,സെക്രട്ടറി ശുഭ,ഗ്രന്ഥശാല പ്രസിഡന്റ് വേണു,ജോയിന്റ് സെക്രട്ടറി ഇടവിളാകം സൂരജ്,ഭാരവാഹികളായ സുഭാഷ്,രാജേഷ്, സുധർമ്മ,ജാസ്മിൻ റാഫി എന്നിവർ നേതൃത്വം നൽകി.