വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ കോറോണ പ്രതിരോധ നടപടികളെക്കുറിച്ച് വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നെല്ലനാട് പഞ്ചായത്തിൽ 85 പേർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്നത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം പ്രവർത്തിക്കുന്നതിന് പൊലിസിന് സിർദ്ദേശം നൽകി. വെഞ്ഞാറമൂട്ടിലെ വൃാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ തീരുമാനിച്ചു. ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് വേണ്ട ബോധവത്കരണത്തിന് തുടക്കം കുറിച്ചു. വെഞ്ഞാറമൂട് ബസ് ഡിപ്പോയിൽ ബസുകൾ ശുചിയാക്കുന്നതിന് ബ്ളീച്ചിംഗ് പൗഡർ, ലോഷൻ, എന്നിവ നൽകിയതായും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു എസ്.നായർ അറിയിച്ചു.