നെയ്യാറ്റിൻകര:കേരള ലൈറ്റസ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് ബാധയ്ക്കെതിരെ ബോധവത്കരണം നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടക്കും.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ,ഡോ.ബി ഉണ്ണികൃഷ്ണൻ എന്നിവ‌ർ ക്ലാസ് നയിക്കും.ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകുന്ന രീതി ഡോ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.