മലയിൻകീഴ്: ടിപ്പർ,ലോറി ഗതാഗതം നിരോധിച്ച മച്ചേൽ-മൂഴിനട ബണ്ട് റോഡിലൂടെ അമിത ഭാരം കയറ്റിയ ടിപ്പറുകൾ ഓടിക്കുന്നെന്ന് പരാതി.പ്രദേശവാസികളുടെ ഒത്താശയോടെയാണിതെന്നും ആക്ഷേപമുണ്ട്. മൂക്കുന്നിമല ഭാഗത്തേക്കുള്ള എളുപ്പ വഴിയായതിനാൽ രാവിലെ മുതൽ രാത്രി വരെ നിയന്ത്രണമാെന്നുമില്ലാതെയാണ് ടിപ്പറുകളുടെ പാച്ചിൽ. ബണ്ട് റോഡ് തകർച്ചയുടെ വക്കിലാണെന്നും നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്.