efka

വെഞ്ഞാറമൂട്: ഗ്രാഫിക് ഡിസൈൻ തൊഴിലാളി യൂണിയനായ എഫ്കയുടെ കൊറോണ പ്രതിരോധ പ്രവർത്തനത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ . എഫ്കയുടെ രണ്ടാം ഘട്ട കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ സ്ഥാപിച്ച സാനിറ്റെസർ ബൂത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഫ്കയുടെ സേവനങ്ങൾ കൂടുതലായി പൊതുജനങ്ങളിലേക്കെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിൽ എഫ്ക സ്ഥാപിച്ച സാനിറ്റെസർ ബൂത്തിന്റെ ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. വിവിവിധ ചടങ്ങുകളിൽ എഫ്ക സംസ്ഥാന പ്രസിഡന്റ് നാരായണ ഭട്ടതിരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേഷ് പുഷ്പൻ, ജില്ലാ സെക്രട്ടറി ഷൈൻലാൽ, ട്രഷറർ ഫെനിൽ ജോർജ്, കമ്മിറ്റി അംഗങ്ങളായ മനുപ്രസാദ്‌, സുനിഷാബിനു ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ കോർഡിനേറ്റർ വർഷ തുടങ്ങിയവർ പങ്കെടുത്തു.