ആര്യനാട്:എ.ഐ.വൈ.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രേക്ക് ദി ചെയിന്റെ ഭാഗമായി പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം നടത്തി.ആര്യനാട് ഡിപ്പോയിൽ ബസ് ശുചീകരിച്ച് സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു.ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റ്,മാവേലി സ്‌റ്റോർ,ലാബ്,വ്യാപര സ്ഥാപനങ്ങൾ,പൊലീസ് സ്‌റ്റേഷൻ,ആശുപുത്രി തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ,ഷിജു പുറുത്തിപ്പാറ,പ്രസിഡന്റ് അസീം പൂവച്ചൽ,കണ്ണൻ എസ് ലാൽ,സുകുമാരൻ നായർ,സന്തോഷ് വിതുര ,അമൽ രാജ്,സാജൻ,സാബു, നൗഷാദ് കാപ്പിക്കാട് എന്നിവർ നേതൃത്വം നൽകി.