കടയ്‌ക്കാവൂർ: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഓഫ് നഴ്സിംഗും ആരോഗ്യശാസ്ത്ര സർവകലാശാലയും സംയുക്തമായി നടത്തുന്ന കൊറോണ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ നടന്നു. നിലയ്ക്കാമുക്ക് ജംഗ്ഷനിലും മാർക്കറ്റ് ജംഗ്ഷനിലും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹാഷിം, അഫ്സൽ, അൽ അമീൻ, സുബിൻ, സുജിത്ത്, ഗോവിന്ദ, സ്‌മിജിൻ, ഉഷസ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ വർക്കല, വക്കം, മണനാക്ക്, അഞ്ചുതെങ്ങ്, വിളബ്ഭാഗം, മേൽവെട്ടൂർ, പുത്തൻചന്ത, കവലയൂർ, പെരുമാതുറ എന്നിവിടങ്ങളിലും ഇവർ ക്ലാസുകൾ നടത്തും.കോളേജ് പ്രിൻസിപ്പലിന്റെയും അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ സജിയുടെയും പിന്തുണയോടെയാണ് ബോധവത്കരണ ക്ലാസുകൾ നടത്തുന്നത്.