ആറ്റിങ്ങൽ:കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികൾ,​ അന്നദാനം,​സമൂഹ പൊങ്കാല,​ താലപ്പൊലി,​ഉത്സവ ബലി,​ കളഭാഭിഷേകം,​മറ്റ് പൂജകൾ എന്നിവയെല്ലാം മാറ്റി വച്ചതായി ഭാരവാഹികൾ പറഞ്ഞു.ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ വേഗം മടങ്ങണമെന്നും കൂട്ടംകൂടി നിൽക്കരുതെന്നും നിർദ്ദേശിച്ചു.