ആറ്റിങ്ങൽ:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ മനോമോഹന വിലാസം റസിഡന്റ്സ് അസോസിയേഷൻ വലിയകുന്ന് ആശുപത്രിയ്ക്കു മുന്നിൽ പൊതുജനങ്ങൾക്കായി സാനിറ്റൈസർ വിതരണം ചെയ്തു.ഡോ.സിസിലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ.എം.താഹ,വൈസ് പ്രസിഡന്റ് രമേശ് ബാബു,ജനറൽ സെക്രട്ടറി ശ്രീകുമാർ,ജോയിന്റ് സെക്രട്ടറിമാരായ ശങ്കർ,ലാലു,ട്രഷറർ ബെനഡിറ്റ് പെരേര എന്നിവർ പങ്കെടുത്തു.