നെയ്യാറ്റിൻകര :സ്റ്റേറ്റ് ട്രാൻസിപോർട്ട് വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര യൂണിറ്റ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ ശുചീകരണത്തിന് പൊതുവാട്ടർ ടാപ്പ് സ്ഥാപിച്ച് ടിഷ്യൂ പേപ്പറുകളും സോപ്പും മാസ്കും സജീവമാക്കി.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.എ.ടി.ഒ പള്ളിച്ചൽ സജീവ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ,എസ്.ജി.രാജേഷ്,രജിത പ്രസാദ്,ഡി.സി.സി ജന.സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ,യൂണിയൻ നേതാക്കളായ ജി.എം.സുഗുണൻ,ബൈനുപ്രിയൻ, അഹമ്മദ്ഖാൻ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.