നെയ്യാറ്റിൻകര:കൊറോണ രോഗം പ്രതിരോധിക്കാൻ മുനിസിപ്പൽ കൗൺസിലർമാ‌ർ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരുടെ അടിയന്തിരയോഗം ചേർന്നു.രോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നഗരസഭ സാനിറ്റേഷൻ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.നഗരത്തിൽ പുതുതായി എത്തുന്നവരെയും വന്ന് താമസിക്കുന്നവരെയും നിരീക്ഷിക്കുവാനും വിവരം കൈമാറാനും സി ഡി എസ്, ആശാവർക്കർ, അങ്കണവാടി വർക്കർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു യോഗത്തിൽ അറിയിച്ചു.ബോധവത്കരണം നടത്തി പരിസര ശുചീകരണം ഉറപ്പാക്കാൻ ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദ്ദേശം നൽകി.ഫോൺ. 8848717277, 9947005543, 9633669830.