നെടുമങ്ങാട് :ഹിന്ദു ഐക്യവേദി മുനിസിപ്പൽ കമ്മിറ്റി രൂപീകരണം ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ നെടുമങ്ങാട് വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ കരുപ്പൂര് വിശ്വം സംസാരിച്ചു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ തീരുമാനിച്ചു.ഭാരവാഹികളായി വേങ്കവിള സുരേന്ദ്രൻ (പ്രസിഡന്റ്),ഉളിയൂർ അനി (വർക്കിംഗ് പ്രസിഡന്റ്),ചെല്ലാംകോട് സുരേഷ് (ജനറൽ സെക്രട്ടറി),ശങ്കർ റാം (സംഘടനാ സെക്രട്ടറി),ഗോപാലകൃഷ്ണൻ (ട്രഷറർ), ബാലചന്ദ്രൻ,ഗണേഷ്,വിജയൻ (വൈസ് പ്രസിഡന്റ്),പ്രകാശ്,സുരേഷ് കണ്ണാറംകോട്,അനി (സെക്രട്ടറിമാർ),മഹാദേവൻ,ഷണ്മുഖൻ (എക്സി.അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.