പാറശാല: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി.
ആരോഗ്യ വകുപ്പും പൊലീസും ചേർന്നാണ് പരിശോധന.ചെക്പോസ്റ്റുകളിലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേന്ദ്രങ്ങളിലും ബോധവത്കരണവും നടത്തുന്നുണ്ട്.തെർമൽ സ്കാനർ ഉപയോഗിച്ചാണ് പരിശോധന. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെല്ലാം അണുവിമുക്തമാക്കിയാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. ഇഞ്ചിവിള,കോഴിവിള,കാക്കവിള,കണ്ണുമാമൂട്,അമരവിള എന്നീ ചെക്പോസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സന്നദ്ധ സംഘടനകളും,അദ്ധ്യാപക സംഘടനകളും,പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ ആരോഗ്യ സേനയും പ്രവർത്തിക്കുന്നുണ്ട്.
ഫോട്ടോ: അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന വാഹന പരിശോധനയും ബോധവത്കരണവും .