നെടുമങ്ങാട് :ആനാട് നാഗച്ചേരി കാരുണ്യ റസിഡന്റ്‌സ് അസോസിയേഷൻ ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി കല്ലടക്കുന്ന്,തത്തൻകോട്,പുത്തൻപാലം,പനയഞ്ചേരി,നാഗച്ചേരി എന്നിവിടങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ ക്രമീകരിച്ചു.ബോധവത്‌കരണ കാമ്പെയ്നുകൾ വാർഡ് മെമ്പർ പുത്തൻപാലം ഷഹീദ് ഉദ്‌ഘാടനം ചെയ്തു. ഡോ.പ്രിയംവദനൻ,എസ്.അൻഷാദ്,എസ്.ഷംനാദ്,എസ്.പ്രമോദ്,മണിക്കുട്ടൻ,ദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.കാരുണ്യ റസിഡന്റ്‌സ് അസോസിയേഷന്റെ ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 9496648108.