വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് കെമിസ്ട്രി വിഭാഗം സാനിറ്റൈസർ നിർമ്മിച്ച് സൗജന്യ വിതരണത്തിനായി നൽകി. വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് പ്രിൻസിപ്പൽ ഡോ.കെ.സി. പ്രീതയിൽ നിന്നും സാനിറ്റൈസർ ഏറ്റുവാങ്ങി. താലൂക്ക് ആശുപത്രിക്കുവേണ്ടി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അനൂപും സാനിട്ടൈസർ ഏറ്റുവാങ്ങി. കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ.എ. ജോളിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരാണ് സാനിറ്റൈസർ നിർമ്മിച്ചത്. താലൂക്ക് ആശുപത്രി ലേ സെക്രട്ടറി രാജീവ്, എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ എം. രാജീവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ശിവകുമാർ, ഓഫീസ് സൂപ്രണ്ട് അനിൽ തുടങ്ങിയവർ പങ്കെടുത്തു.