തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കൊറോണയുടെ സാഹചര്യത്തിൽ മുൻകൂർ വേതനം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കരാറുകാരോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അഭ്യർത്ഥിച്ചു. നിരത്തുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ദേശീയപാത എന്നീ നാല് മേഖലകളിലായി 2500ലേറെ കേന്ദ്രങ്ങളിലാണ് ഇപ്പോൾ നിർമ്മാണങ്ങൾ നടക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികൾ ഈ കരാറുപണിക്കാരുടെ കീഴിൽ ജോലി ചെയ്യുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് തുടർച്ചയായുള്ള ജോലി ലഭിക്കുന്നില്ല.- മന്ത്രി പറഞ്ഞു.