കരുനാഗപ്പള്ളി: യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിനാട് വടക്ക് വലിയതറയിൽ വാസുദേവൻ പിള്ളയുടെ മകൻ സമ്പത്താണ് (34) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ ടി .എസ് കനാലിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസ് മൃതദേഹം കരക്കെടുത്തു. ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതയായ ചന്ദ്രമതി അമ്മയാണ് മാതാവ്. സഹോദരങ്ങൾ: സന്തോഷ്, സജിത്ത്.