തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്നും ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാലും ഇന്ന് തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന 66 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അതേസമയം, നാഗർകോവിൽ - മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് (16606), തിരുനെൽവേലി - ബിലാസ്‌പൂർ, മധുര- പുനലൂർ പാസഞ്ചർ (56700) എന്നിവ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.