പത്തനാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവിംഗ് പരിശീലകൻ പിറവന്തൂർ ഇറക്കത്ത് വീട്ടിൽ കെ.സത്യനേശൻ (65) മരിച്ചു. 40 വർഷമായി പത്തനാപുരം, പുനലൂർ മേഖലകളിൽ ഇറക്കത്ത് എന്ന ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയായിരുന്നു. നവംബർ 28ന് പത്തനാപുരം - പുനലൂർ റോഡിൽ കടയ്ക്കാമൺ കോളനിക്ക് സമീപത്തുവച്ച് ടാറ്റസുമോ കാറിൽ ഇടിച്ചായിരുന്നു അപകടം. അഞ്ച് വാരിയെല്ലുകൾ തകരുകയും കാലിനടക്കം പൊട്ടലുമുണ്ടായി. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. പല ശസ്ത്രക്രിയകൾ വേണ്ടി വന്നിരുന്നു. എന്നിട്ടും രക്ഷിക്കാനായില്ല. ഭാര്യ: സി.സുജാത. മക്കൾ: സജു, സജിൻ, സംഗീത്. മരുമക്കൾ: സുജ, പിങ്കി.