നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നെയ്യാറ്റിൻകര മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് മൂന്ന് കോടി 56 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി. അതിയന്നൂർ പഞ്ചായത്തിന് 40 ലക്ഷം, ചെങ്കൽ പഞ്ചായത്തിന് 95 ലക്ഷം, കാരോട് പഞ്ചായത്തിന് 20 ലക്ഷം, കുളത്തൂർ പഞ്ചായത്തിന് 40 ലക്ഷം, നെയ്യാറ്റിൻകര നഗരസഭയ്ക്ക് 136 ലക്ഷം, തിരുപുറം പഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് വിവിധ റോഡുകൾക്കായി തുക അനുവദിച്ചതായി കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.