1

പൂവാർ: നെയ്യാർ മാലിന്യവാഹിയായി ഒഴുകാൻ തടങ്ങിയിട്ട് വർഷങ്ങളായി. ആറിലേക്ക് ദിനം പ്രതി തള്ളുന്ന മാലിന്യവും പേറിയാണ് ആറിന്റെ യാത്ര. നെയ്യാറിനെ മാലിന്യമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പാഴ്‌വേലകളാണെന്നാണ് പ്രകൃതി സ്നേഹികളുടെ പക്ഷം. നിലവിൽ നെയ്യാറിന്റെ പ്രഭവ കേന്ദ്രംമുതൽ മാലിന്യ നിക്ഷേപം നടത്തുന്നതായാണ് പരാതി. ടൂറിസ്റ്റുകളും സാമൂഹിക വിരുദ്ധരും ഉൾപ്പടെ ആറിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും എല്ലാം ആറിനെ മാലിന്യത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് മുതൽ പൂവാർ പൊഴിക്കരയിലൂടെ അറബിക്കടലിൽ നെയ്യാർ ഒഴുകി എത്തുമ്പോൾ മാലിന്യത്തിന്റെ കൂമ്പാരം തന്നയുണ്ടാകും.