politecc

മുടപുരം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിലെ സൗകര്യം ഉപയോഗപ്പെടുത്തി മാസ്കും സാനിറ്റൈസറും നിർമ്മിച്ചു തുടങ്ങി. പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ പി.ഒ.. നിസാർ ഉദ്ഘാടനം ചെയ്തു. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗമ്യയുടെ നേതൃത്വത്തിൽ കെമിസ്ട്രി ലാബിലാണ് സാനിറ്റൈസർ നിർമിക്കുന്നത്. ഫാഷൻ ഡിസൈനിംഗ് ഇൻസ്ട്രക്ടർ ശശിധരൻ നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളാണ് മാസ്കുകൾ തയ്യാറാക്കുന്നത്. മാസ്കുകൾ ജില്ലാ പഞ്ചായത്തിന് കൈമാറും.