മുടപുരം: ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പെരുങ്ങുഴി കയർ സംഘത്തിലെ തൊഴിലാളികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു. കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും കയർ സംഘം പ്രസിഡന്റും അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. അജിത് വിതരണോദ്‌ഘാടനം നിർവഹിച്ചു. സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സി. സുര, വിജീഷ്, അനിൽകുമാർ, അനിത, സുജാത എന്നിവർ നേതൃത്വം നൽകി.