scbmutta

മുടപുരം : അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മാരകം വൈയിറ്റിംഗ് ഷെഡിൽ സ്ഥാപിച്ച വാഷിംഗ് പോയിന്റ് ബാങ്ക് വൈസ് പ്രസിഡന്റ് ആർ. വിജയൻ തമ്പി ഉദ്ഘാടനം ചെയ്തു. നിത്യവും ധാരാളം വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന ഈ വെയിറ്റിംഗ് ഷെഡിലെ സാനിറ്റൈസർ ഉൾപ്പെടെയുള്ള വാഷിംഗ് സംവിധാനം ഏറെ പ്രയോജനകരമാണ്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ, എം.അലിയാരു കുഞ്ഞ്, എസ്. സത്യശീലനാശാരി, കെ. രവി, ഡി. അർജുനൻ, ജെ. സുദേവൻ, വി. രാജൻ ഉണ്ണിത്താൻ , ജി. വിജയകുമാരി, എം.കെ. കുമാരി, ആർ. ബസന്ത്, ബി. ശോഭ, ടി. പ്രശോഭൻ, എസ്. രാജേഷ്, എ. നിസാർ, കെ.എസ്. ലാൽജീവ് തുടങ്ങിയവർ പങ്കെടുത്തു.