വെമ്പായം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വെമ്പായം സ്റ്റാന്റിലെ ഓട്ടോറിക്ഷകൾ ശുചീകരിച്ചു. യൂത്ത് കോൺഗ്രസ് വെമ്പായം ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ശുചീകരികരണം. കൂടാതെ എല്ലാ ആട്ടോകളിലും സാനിറ്റൈസറും മാസ്‌കും നൽകി. ശുചീകരണ പ്രവർത്തനങ്ങൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വെമ്പായം ടൗൺ കമ്മിറ്റി പ്രസിഡന്റ് ഇർഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ, കോൺഗ്രസ് വെമ്പായം ബ്ലോക്ക് പ്രസിഡന്റ് വെമ്പായം മനോജ്, പള്ളിക്കൽ നസീർ, ശരണ്യ, അഫ്സർ വെമ്പായം, ശരീഫ്, തുടങ്ങിയവർ പങ്കെടുത്തു.