തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലോ വീടുകളിലോ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പുമായി നിസഹകരിക്കുകയോ പുറത്തിറങ്ങി സഞ്ചരിക്കുകയോ ചെയ്താൽ ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഹൃദയ സംബന്ധമായ രോഗമുള്ളവരെയും രക്താർബുദം ബാധിച്ചവരെയും ആവശ്യമെങ്കിൽ ജില്ലാതലത്തിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. പരസഹായമില്ലാതെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരെയും കൂടുതൽ അംഗങ്ങളുളള വീടുകളിൽ കഴിയുന്നവരെയും ആവശ്യമെങ്കിൽ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റും.
കടകളിൽ തിരക്കുണ്ടായാൽ
പൊലീസിനെ അറിയിക്കണം
#അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങൾ തിടുക്കം കാണിക്കരുത്.
# കടകളിൽ ഇത്തരത്തിൽ തിരക്കുണ്ടായാൽ ഉടമസ്ഥർ ഉടൻ പൊലീസിനെ അറിയിക്കണം.
# പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഒത്തുകൂടരുത്.
കടകൾക്ക് മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കണം.