തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾ സാനിറ്റൈസർ നിർമ്മിച്ച് കോർപ്പറേഷന് കൈമാറി. നൂറ് ബോട്ടിൽ സാനിറ്റൈസറുകളാണ് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ചത്. പ്രൊഫസർ നീതുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അരവിന്ദ്, അഖിൽ, അനീഷ്, നിഖിൽ സതീഷ്, നിഖിൽ എസ്.നായർ, ആനന്ദ, ആര്യലക്ഷ്‌മി, അമൽ കൃഷ്‌ണ, സുബിജിത്ത് എന്നിവരാണ് സാനിറ്റൈസർ നിർമ്മിച്ചത്.