കാട്ടാക്കട:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിൻ കാമ്പെയ്ന്റെ ഭാഗമായി സി..പി.ഐ തൂങ്ങാംപാറ, ചെട്ടിക്കോണം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ തുങ്ങാംപാറ ജംഗ്ഷനിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രം കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ് ഉദ്ഘാടനം ചെയ്തു.തൂങ്ങാംപാറ ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു,ചെട്ടിക്കോണം ബ്രാഞ്ച് സെക്രട്ടറി വിൻസ്റ്റൻ ലൂയീസ്,സുകുമാരൻ,മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.