വർക്കല:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പനയറ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിനിഫ്രണ്ട്സ് ഫാറം വീടുകളിൽ സൗജന്യമായി ഒരോ കുപ്പി സാനിറ്റൈസറും ലഘുലേഖകളും നൽകി. ജനമൈത്രി പൊലീസും കൾചറൽ ഫാറവും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ കാമ്പെയ്ന്റെ ഉദ്ഘാടനം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ നിർവഹിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്തംഗം ബീന,അയിരൂർ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ശ്രീകുമാർ,എൻ എസ് എസ് കരയോഗം സെക്രട്ടറി രാമചന്ദ്രൻ ഉണ്ണിത്താൻ,കൾചറൽ ഫാറം സെക്രട്ടറി അനീഷ്,ട്രഷറർ ഹരി,സുനിൽ,സിന്ധു, ലാലുകുമാർ,ഗോകുൽ,ഹരി,ശ്യാം,ഹണി,ഹരികുമാർ,ഷീബ തുടങ്ങിയവർ സംസാരിച്ചു.സംഘം മുക്ക് ജംഗ്ഷനിൽ കൾചറൽ ഫാറം കൈകഴുകാനുളള സംവിധാനവും സജ്ജീകരിച്ചു.