വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് പ്രദേശത്ത് മോഷണം പെരുകുന്നു. രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് സാധനങ്ങൾ നഷ്ടമാകുന്നത്. ദിവസങ്ങൾക്ക് മുൻപ് ഉറിയാക്കോട് ജംഗ്ഷനിലെ രാജന്റെ പലവ്യഞ്ജനക്കട കുത്തിത്തുറന്ന് സാധനങ്ങളും പണവും പ്രമാണവും മോഷ്ടിച്ചു. അതുപോലെ ഇവിടത്തെ റബർ കടകുത്തിത്തുറന്ന് ഷീറ്റ് മോഷണം നടത്തി.
ഉറിയാക്കോട് പ്രദേശങ്ങളിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാൻ നടപടിയെടുക്കണമെന്നും പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും ഡി.സി.സി മെമ്പർ പി. കമലരാജ് ആവശ്യപ്പെട്ടു.