ആറ്റിങ്ങൽ:ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ച് കൊറോണ പ്രതിരോധ പ്രവർത്തനംആരംഭിച്ചു.ഡി.വൈ.എസ്.പി മുതൽ എല്ലാപൊലീസുകാരും സ്റ്റേഷനിലേയ്ക്ക് വരുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും കൈകഴുകുന്നതിന് വേണ്ടിയാണ് കേന്ദ്രം സ്ഥാപിച്ചത്.സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾ നിർബന്ധമായും കൈ കഴുകണമെന്ന അറിയിപ്പും സ്ഥാപിച്ചു.കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ഐ വി.ദിപിൻ കിഴുവിലം പഞ്ചായത്തംഗം ശ്രീകണ്ഠന് സാനിറ്റൈസർ നൽകി ഉദ്ഘാടനം ചെയ്തു.എസ്.ഐ.സനൂജ്, പൊലീസ് അസോസിയേഷൻ ഭാരവാഹി ബിനു,സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.