ആറ്റിങ്ങൽ: കൊറോണ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ ദിനത്തിൽ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കർമ്മനിരതരായി കൊറോണയ്ക്കെതിരെ രംഗത്തെത്തിയത് ശ്രദ്ധേയമായി.
ആറ്റിങ്ങൽ മാർക്കറ്റ്, കെ.എസ്.ആർ.ടി.സി- പ്രൈവറ്റ് ബസ് സ്റ്റേഷൻ, ആലംകോട് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാണ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സർവീസ് സേനാംഗങ്ങൾ മാതൃക കാട്ടിയത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. രാജു നേതൃത്വം നൽകി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.