forestvithura

വിതുര: അഗസ്ത്യാർ കൂടത്തിലേക്ക് പാസില്ലാതെ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച 12പേരെ വനപാലകർ അറസ്റ്റ് ചെയ്തു. കാട്ടാക്കട കമലകം ആദിവാസി സെറ്റിൽ മെന്റിൽ ആരോമൽ ഭവനിൽ മണിയൻകാണിയുടെ മകൻ ശ്രീകുമാർ(41), കാട്ടാക്കട കള്ളിക്കാട് വിനീത് ഭവനിൽ വിക്രമന്റെ മകൻ നന്ദു (25), കാട്ടാക്കട വഴിച്ചാൽ വ്ലാവെട്ടി താഴെകോണിൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ സുരേഷ്കുമാർ (33), കാട്ടാകട വഴിച്ചാൽ വ്ലാവെട്ടി തോട്ടരികത്തു വീട്ടിൽ മല്ലന്റെ മകൻ അനീഷ്കുമാർ (35), കാട്ടാക്കട കള്ളിക്കാട് മൈലക്കര മരതക മന്ദിരത്തിൽ റാണ (25), കള്ളിക്കാട് മൈലക്കര സ്വർണക്കാട്‌ ഹൗസിൽ അനൂപ് (27), മൈലക്കര ചെമ്പകശേരി വീട്ടിൽ രവീന്ദ്രന്റെ മകൻ സജീവ് കുമാർ (37), കള്ളിക്കാട് സ്വർണ്ണക്കോട് വിനീത് ഭവനിൽ വിക്രമന്റെ മകൻ ഉണ്ണി (29), കള്ളിക്കാട് ശാന്തിനി വിലാസത്തിൽ പ്രകാശിന്റെ മകൻ വിഷ്ണു (24), കള്ളിക്കാട് സ്വർണക്കാട്‌ ബിനുഭവനിൽ വിജയന്റെ മകൻ ബിനുകുമാർ (32), മുട്ടത്തറ പി.എസ് നഗറിൽ വേലപ്പന്റെ മകൻ മണിക്കുട്ടൻ (41), കള്ളിക്കാട് രാജേഷ് ഭവനിൽ ഭുവനചന്ദ്രന്റെ മകൻ സഞ്ജു (25)എന്നിവരെയാണ് പേപ്പാറ അസി വൈൽഡ് ലൈഫ് വാർഡൻ സി. കെ. സുധീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എ. മുഹമ്മദ്‌റാഫി, എ. മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്. അഖിൽ, ഫോറസ്റ്റ് വാച്ചർമാരായ എസ്. അജയൻ, വി. മാത്തൻകാണി, ഡി. ഷാജികുമാർ എന്നിവർ ചേർന്ന് പിടികൂടിയത്. വനം വന്യജീവി നിയമം അനുസരിച്ചു മൂന്ന് വർഷം തടവും 25000രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.. അഗസ്ത്യാർകൂട തീർത്ഥാടനം കഴിഞ്ഞ ശേഷം അനധികൃതമായായി അഗസ്ത്യാർകൂട വനമേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.