വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് കൊറോണ രോഗത്തിനെതിരെ ബോധവത്കരണക്ലാസ് നടത്തും.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ ഉത്‌ഘാടനം ചെയ്യും.വിതുര ഗവൺമെന്റ് താലൂക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.എം.ഡി.ശശി ക്ലാസ്‌ നയിക്കും.ഗ്രന്ഥശാല പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ,സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ഡോ.കെ.ഷിബു എന്നിവർ പങ്കെടുക്കും.