train-

തിരുവനന്തപുരം: കൊറോണാ രോഗം സമൂഹ്യവ്യാപനത്തിലേക്കു കടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ട്രെയിൻ സർവീസുകൾ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം. യാത്ര പുറപ്പെട്ട ട്രെയിനുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരും. മറ്റൊരു ട്രെയിനും സർവീസ് നടത്തില്ല.

. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിനെ തുടർന്നാണ് തീരുമാനം..ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ അർദ്ധരാത്രിക്കു ശേഷം സർവീസുകളൊന്നും ആരംഭിച്ചില്ല ഗുഡ്സ് ട്രെയിനുകൾക്കു വിലക്കില്ല. അത്യാവശ്യ സന്ദർഭങ്ങളുണ്ടായാൽ പ്രത്യേക സർവീസ് നടത്തും.

കൊറോണ പകരുന്നത് ഒഴിവാക്കാൻ ,. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കും. ജനത കർഫ്യു പ്രഖ്യാപിച്ച ഇന്നലെ നാനൂറോളം ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്.മുംബയ്–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ ബംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്തു. ഈ സാഹചര്യത്തിൽ, ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ അഭ്യർഥിച്ചു

റിസർവേഷൻ തുക

മുഴുവനും ലഭിക്കും

31 വരെയുള്ള ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും മടക്കിക്കിട്ടും. ഓൺലൈനിലൂടെ തുക അടച്ചവർക്ക് ഉടൻ പണം അക്കൗണ്ടിൽ ലഭിക്കും. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുത്തവർക്ക് പണം തിരികെ കൈപ്പറ്റാൻ ജൂൺ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ കൗണ്ടറുകളും അടച്ചിടുന്നതിനാൽ ആരും 31വരെ കൗണ്ടറിലേക്ക് എത്തേണ്ടതില്ലെന്നും റെയിൽവേ അറിയിച്ചു.

സർവീസില്ലെങ്കിൽ

നഷ്ടം കോടികൾ

ഇന്ത്യൻ റെയിൽവേ:-പ്രതിദിന വരുമാനം 450 കോടി

തിരുവനന്തപുരം ഡിവിഷൻ -പ്രതിദിന വരുമാനം 1 കോടി