helthcenter

വക്കം: കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വക്കം പഞ്ചായത്തിൽ അവലോകന യോഗങ്ങൾ ചേർന്നു. വക്കം റൂറൽ ഹെൽത്ത് സെന്ററിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും ഐസൊലേഷൻ വാർഡിനും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വക്കം റൂറൽ ഹെൽത്ത് സെൻ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. വക്കത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയാണ്. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികളും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. വക്കം - റൂറൽ ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണം ഒരുക്കി. വക്കം റൂറൽ സെൻ്റർ രണ്ട് വാർഡുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിട്ടുണ്ട്. മാസ്ക്, കൈ ഉറ, സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയവ ചിറയിൻകിഴ് ബ്ലോക്ക് പഞ്ചായത്ത്‌, വക്കം പഞ്ചായത്ത് എന്നിവയ്ക്ക് പുറമെ സന്നദ്ധ സംഘടനകളും വാങ്ങി നൽകും. എല്ലാ വിധത്തിലുള്ള ജനകീയ പ്രതിരോധ പ്രവർത്തനങ്ങളും വക്കത്ത് നടത്തും. എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തി. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. വക്കം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.. വേണുജി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ന്യൂട്ടൺ അക്ബർ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി. നൗഷാദ്, എൻ. ബിഷ്ണു, പഞ്ചായത്തംഗങ്ങളായ എസ്. പീതാംബരൻ, എസ്. ലാലിജ, ഡോ. സിജു, സജീവ് തുടങ്ങിയവർ സംസാരിച്ചു.