ആറ്റിങ്ങൽ: ജനതാ കർഫ്യു ദിനത്തിൽ നി‌ർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ച ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് ആറ്റിങ്ങൽ പൊലിസ് നോട്ടീസ് നൽകി. ഇനി ആർവത്തിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ .

ആറ്റിങ്ങൽ,​ അവനവഞ്ചേരി,​ ആലംകോട്,​ മേലാറ്റിങ്ങൽ പ്രദേശങ്ങളിലാണ് ഗൾഫിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുന്നവർ കർഫ്യൂ ദിനത്തിൽ ബന്ധു വീടുകൾ സന്ദർശിക്കാൻ പോയതെന്ന് എസ്.ഐ.സനൂജ് പറഞ്ഞു.

നിരീക്ഷണത്തിലിരിക്കുന്നവർ പുറത്തിറങ്ങുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ളവർ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നും എസ്.ഐ പറഞ്ഞു. നിരീക്ഷണത്തിലുള്ളവർക്ക് എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടും ഇത്തരത്തിൽ പ്രവർത്തിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കാൻ ഇടയുണ്ടെന്നും അത് സ്വമേധയാ നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു.