കഴക്കൂട്ടം:കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി കണിയാപുരം ആലുംമൂട് കുന്നിനകം തമ്പുരാൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ 23 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാ വാർഷികത്തിന്റെയും തിരു ഉത്സവത്തിന്റെയും ഭാഗമായുള്ള കലാപരിപാടികൾ അന്നദാനം പൊങ്കാല എന്നിവ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തുന്നതിന് ക്ഷേത്രകമ്മിറ്റി തീരുമാനിച്ചു.